തിങ്കള്‍, 6 ഫെബ്രുവരി 2012

logo

എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മാദ്ധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. (1 തിമോ. 2:1)


ഏതാനും വാക്കുകള്‍...

"പ്രാര്‍ത്ഥന!" ഒരു ക്രൈസ്തവ സഭയുടെയും ഔദ്യോഗിക വെബ്ബ്സൈറ്റ് അല്ല. ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത് സീറോ-മലബാര്‍ കത്തോലിക്കാ സഭയില്‍ പെട്ട ഒരു കുടുംബമാണു്. ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കായി, തങ്ങൾക്ക് സ്വായത്തമായ വിദ്യയും മാർഗ്ഗങ്ങളും ഉപയോഗിച്ച് നടത്തുന്ന ഒരു എളിയ ഉദ്യമമാണ്‌ ഇത്. മലയാളക്കരയിൽ നിലനിൽക്കുന്നതും നിന്നിരുന്നതുമായ ക്രിസ്തീയ പ്രാർത്ഥനകൾ സമാഹരിക്കുക, ലോകമെമ്പാടുമുള്ള മലയാളികൾക്ക് അവ വിരൽത്തുമ്പിൽ ലഭിയ്ക്കുവാനുള്ള ഒരു വേദിയൊരുക്കുക, പ്രാർത്ഥനയുടെ ശക്തിയെ സ്വാംശീകരിക്കാനുള്ള പ്രോത്സാഹനം നൽകുക എന്നിവയാണ്‌ ഇതിനു പിന്നിലുള്ള പ്രേരണ.

 

കമ്പ്യൂട്ടറിന്റെ യാന്ത്രിക സഹായം ഉള്ളതിനാൽ , ഇവിടെ ചിലകാര്യങ്ങളിൽ പുസ്തകങ്ങൾക്കതീതമായ ഗുണങ്ങൾ ചാലിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണമായി,  ദിവസത്തിന്റെ പ്രത്യേക പ്രാർത്ഥനകൾ / വായന / സങ്കീർത്തനങ്ങൾ ചൊല്ലേണ്ട ഇടങ്ങളിൽ (ഉദാ: സപ്രാ, റംശാ, അമ്പത്തിമൂന്നുമണി ജപം) ഈ സൈറ്റിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രോഗ്രാമുകൾ അവ നിങ്ങൾക്കായി തനിയെ തിരഞ്ഞെടുത്തു പ്രസക്തസ്ഥലങ്ങളിൽ കാണിക്കുന്നതാണ്‌. അതിനാൽ പുസ്തകങ്ങൾ ഉപയോഗിക്കുമ്പോൾ ചെയ്യുന്നതുപോലെ അവ പ്രത്യേകം തിരയേണ്ട കാര്യമില്ല.

 

എഴുത്തിലും തര്‍ജ്ജിമയിലും മറ്റും പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും, എന്തെങ്കിലും തെറ്റ് കടന്നുകൂടിയതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാൽ ‍, ദയവായി മുകളിലത്തെ "ബന്ധപ്പെടുക" ലിങ്ക് വഴി അതു സൂചിപ്പിച്ചാല്‍ വലിയ ഉപകാരമായിരിക്കും. ഇവിടെ പറ്റുമ്പോഴൊക്കെ എന്തെങ്കിലും പുതുതായി ചേര്‍ക്കപ്പെടുന്നുണ്ട്; എന്നാലും, വേറേ എന്തെങ്കിലും ഉള്ളടക്കം കൂടി ചേര്‍ക്കപ്പെട്ടാല്‍ നന്നായിരിക്കുമെന്നു നിങ്ങള്‍ താല്പര്യപ്പെടുന്നുണ്ടെങ്കിൽ ‍, അതും പ്രസ്തുത ലിങ്ക് വഴി സൂചിപ്പിച്ചാല്‍ വളരെ സന്തോഷം.

 

അല്പം സാങ്കേതികം: പരമാവധി കമ്പ്യൂട്ടറുകളില്‍ പ്രശ്നമെന്യേ പ്രവര്‍ത്തിക്കുന്നതിനായി, ജാവാസ്‌ക്രിപ്റ്റും മറ്റും കഴിയുന്നത്ര ഒഴിവാക്കി വളരെ ലളിതവും അടിസ്ഥാനപരവുമായ ഒരു ശൈലിയാണു് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഈ സൈറ്റ് പ്രധാനപ്പെട്ട ബ്രൗസറുകളിൽ എല്ലാം തന്നെ പരീക്ഷിക്കപ്പെട്ടതാണു്; എന്നാലും, സാങ്കേതിക തകരാറുകള്‍ എന്തെങ്കിലും കണ്ടാല്‍ ദയവായി അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

 

ദൈവം അനുഗ്രഹിക്കട്ടെ!

 

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking. Transliteration by Microsoft