തിങ്കള്‍, 6 ഫെബ്രുവരി 2012

logo

എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മാദ്ധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. (1 തിമോ. 2:1)


പ്രാര്‍ത്ഥന! Malayalam Christian prayers - Catholic / Orthodox
നമ്മുടെ സമാധാനം മനുഷ്യരിൽ നിക്ഷിപ്തമാകരുത്

മിശിഹാ- മകനേ, നിന്‍റെ സ്വന്തം തൃപ്തിക്കും ഒരു മനുഷ്യനോടു സഹവസിക്കുന്നതിനും വേണ്ടി നിന്‍റെ സമാധാനം അവനിൽ ആശ്രയിച്ചിരിക്കാൻ സമ്മതിച്ചാൽ നീ സങ്കടം അനുഭവിക്കയും കുഴങ്ങുകയും ചെയ്യും.
പ്രത്യുത എപ്പോഴും ജീവിക്കുന്നതും എന്നേയ്ക്കും നിലനിൽക്കുന്നതുമായ സത്യത്തെ ആശ്രയിച്ചിരുന്നാൽ ഒരു സ്നേഹിതൻ നിന്നെ ഉപേക്ഷിക്കയോ മരിച്ചുപോകയോ ചെയ്താൽ നീ അത്ര അധികം ദുഃഖിക്കയില്ല.
സ്നേഹിതന്‍റെ നേരെയുള്ള സ്നേഹം എന്നിൽ നിൽക്കേണ്ടതാണ്. നല്ലവനെന്നും ഈ ജീവിതത്തിൽ വളരെ സ്നേഹമുള്ളവനെന്നും നിനക്കു തോന്നുന്ന ആരെയും എന്നെപ്രതി മാത്രം സ്നേഹിക്കുക.

Read more...
 
ഉൽക്കണ്ഠകൾ ദൈവത്തിൽ സമർപ്പിക്കണം

മിശിഹാ- മകനെ, എന്‍റെ ഇഷ്ടം പോലെ നിന്നോടു ചെയ്യാൻ സമ്മതിക്കുക; നിനക്ക് ഏറ്റവും നല്ലതെന്തെന്നെനിക്കറിയാം.
നീ മനുഷ്യൻ വിചാരിക്കുന്നതുപോലെ വിചാരിക്കുന്നു; പലതിലും മനുഷ്യസ്നേഹം തോന്നിക്കുന്നതുപോലെ നീ വിധിക്കുന്നു.

ശിഷ്യൻ- തിരുനാഥാ, നീ അരുളിച്ചെയ്യുന്നതു പരമാർത്ഥമാണ്. എനിക്കു എന്നെപ്പറ്റിയുണ്ടാകാവുന്ന ശ്രദ്ധ മുഴുവനെയുംകാൾ വലുതാണു നിനക്കു എന്നെപ്പറ്റിയുള്ള ശ്രദ്ധ.

Read more...
 
വാക്ശരങ്ങളിൽ ദൈവാശ്രയം

മിശിഹാ: മകനേ, ഉറപ്പായി നിന്ന് എന്നെ ആശ്രയിക്കുക. എന്തെന്നാൽ, വാക്കുകൾ വാക്കുകളല്ലാതെ പിന്നെ എന്താണ്‌?

അവ വായുവിൽക്കൂടി പറക്കുന്നു; എന്നാൽ ഒരു പുല്ലിനു പോലും ഉപദ്രവം വരുത്തുന്നില്ല.

നീ കുറ്റക്കാരനാനെങ്കിൽ നിന്നെത്തന്നെ നീ തിരുത്തുമെന്നു സന്തോഷപൂർവ്വം തീർച്ച ചെയ്യുക. നിന്റെ മനസ്സാക്ഷി ഒരു കുറ്റവും ആരോപിക്കുന്നില്ലെങ്കിൽ ഈ വാക്ക് ദൈവത്തെപ്രതി സന്തോഷപൂർവ്വം ക്ഷമിക്കുമെന്നു വിചാരിക്ക.

Read more...
 

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking. Transliteration by Microsoft