പാതയില്‍ ഞാന്‍ പൊന്‍വിളക്കായ്

പാതയില്‍ ഞാന്‍ പൊന്‍വിളക്കായ് മിന്നി നിന്നിടാം
പാദതാരില്‍ ദാസനായ് ഞാന്‍ സേവ ചെയ്തിടാം
ജീവിതം ഞാന്‍ യാഗപുഷ്പം പോലെ നല്‍കീടാം
പൂവിനുള്ളില്‍ പൂമരന്തം പോലെയായിടാം


പ്രാണനാളം വേദിയിങ്കല്‍ ഞാന്‍ കൊളുത്തീടാം
പ്രീതിചേര്‍ക്കും സ്തോത്രഗീതം പാടി വാഴ്‌ത്തീടാം
എന്നും നീയെന്‍ ജീവനാണെന്നേറ്റുപാടീടാം
എന്‍മനസ്സിന്‍ കോവിലില്‍ ഞാന്‍ പൂജചെയ്തിടാം


ദാനമെല്ലാം ഓര്‍ത്തു നിത്യം നന്ദിയേകീടാം
സൂനമെല്ലാം കോര്‍ത്തു മാല്യം കാഴ്ച നല്‍കീടാം
എന്നില്‍ അങ്ങേ ശാന്തിയെന്നും പൂത്തുനിന്നീടാന്‍
എന്‍മനസ്സിന്‍ ജാലകം തുറന്നു തന്നിടാം