നാലാം തീയതി

അമലോത്ഭജനനീ മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊളളണമെ. പരി. കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ സ്തുതിക്കുന്നു. നീതിസൂര്യനായ മിശിഹായുടെ ജനനത്തിനു മുമ്പ അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ദിവ്യസുതനെ മറ്റുള്ളവരും അറിയുകയും സ്നേഹിക്കുകയും ചെയ്ചുന്നതിന് വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമെ. അങ്ങയുടെ ജനനം ഭൂലോകസൗഭാഗ്യം അനുഭവിക്കാനുളള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടപേക്ഷിച്ചു നല്‍കണമേ.


ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:
ഉദയനക്ഷത്രമായ പരി. മറിയമേ ഞങളുടെ ജീവിതം പ്രത്യാശപൂര്‍ണ്ണമാക്കണമേ.