മുപ്പത്താം തീയതി

സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ അമലോത്ഭവകന്യകയെ സകല സ്വര്‍ഗ്ഗവാസികളുടെയും സാന്നിദ്ധ്യത്തില്‍ നിന്നെ എന്റെ രാജ്ഞിയും മാതവുമായി ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പിശാചിനെയും അവന്റെ എല്ലാ പ്രവൃത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് എന്റെ ജ്ഞാനസ്നാനവ്രതങ്ങളെ നവീകരിക്കുന്നു. നിന്റെ അവകാശങ്ങള്‍ എന്റെമേല്‍ പ്രയോഗിച്ചുകൊള്ളുക. ഞാന്‍ എന്നെത്തന്നെ നിന്റെ സ്നേഹദൗത്യത്തിന് സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിനെയും ശരീരത്തെയും അതിന്റെ എല്ലാ കഴിവുകളേയും എന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ നന്മകളെയും സകല സല്‍കൃത്യങ്ങളെയും അവയുടെ യോഗ്യതകളെയും നിനക്കു ഞാന്‍ കാഴ്ചവെയ്ക്കുന്നു. കാലത്തിലും നിത്യത്വത്തിലും ദൈവത്തിന്റെ ഉപരിമഹത്വത്തിനായി അങ്ങ് അവയെവിനിയോഗിച്ചു കൊള്ളേണമെ.


ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: സ്വര്‍ഗ്ഗരാജ്ഞിയായ മറിയമെ, ഞങ്ങളെ സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരാക്കേണമെ.