പതിനൊന്നാം തീയതി

മരിയാംബികയേ! അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു. നിന്റെ വചനം പൊലേ എന്നില്‍ ഭവിക്കട്ടേ എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യലോകത്തെ സൃഷ്ടിച്ചു. നാഥേ, ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്പര്യമിലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഞങ്ങള്‍ മനസ്തപിക്കുന്നു. ഞങ്ങളുടെ ഭാവിജീവിതം അങ്ങേ ദിവ്യകുമാരന്റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമെ.
ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:
ബോധജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നല്‍കണമേ.