ഇരുപത്തിരണ്ടാം തീയതി

ദൈവമാതാവേ! അവിടുത്തെ ദിവ്യസുതനോടുകൂടി ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ അവിടുന്ന് സഹകരിക്കുന്നുണ്ട്. ദിവ്യനാഥേ, ഞങ്ങള്‍ എല്ലാവരും സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ വന്നുചേരുന്നതുവരെ ഞങ്ങളുടെ നിത്യരക്ഷയ്ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കു നല്‍കണമെ. അങ്ങേ ദിവ്യസുതന്റെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച് 


അജ്ഞാനികളെ മാനസാന്തരപ്പെടുത്തുവാനും അകത്തോലിക്കരുടെ പുനരൈക്യത്തിനും ഇടയാകട്ടെ. നാഥേ അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ഞങ്ങളുടെ അഭയവും ശക്തിയും നീ തന്നെ ഞങ്ങളെ സഹായിക്കണമെ. ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:


കുരിശിലെ യാഗവേദിയില്‍ സന്നിഹിതമായ ദൈവമാതാവേ, ഞങ്ങളുടെ ജീവിതബലി പൂര്‍ത്തിയാക്കുവാന്‍ സഹായിക്കണമേ.