ഇരുപത്തിയെട്ടാം തീയതി

അമലമനോഹരിയായ മരിയാംബികയെ അങ്ങ് വിശുദ്ധിയുടെ നികേതനമാണ് എങ്കിലും നീ പാപികളോട് വളരെ കാരുണ്യപൂര്‍വ്വമാണ് വര്‍ത്തിക്കുന്നത്. പാപികളില്‍ അങ്ങേ ദിവ്യകുമാരന്റെ പ്രതിഛായ കാണുവാന്‍ അങ്ങ് ആഗ്രഹിക്കുന്നു. നാഥേ, ഇന്ന് ലോകത്തില്‍ പാപം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പാപബോധവും സത്യത്തെക്കുറിച്ചുള്ളാ അറിവും മനുഷ്യരില്‍ കുറഞ്ഞുവരുന്നു. അങ്ങ് പാപികളെ നിരന്തരം മാനസാന്തരത്തിനായി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. പാപികളായ ഞങ്ങള്‍ പാപത്തെ പരിത്യജിച്ച് നിര്‍മ്മലജീവിതം നയിക്കുവാനുള്ള അനുഗ്രഹം നല്‍കേണമെ. അപ്രകാരം ഞങ്ങള്‍ ഈശോയ്ക്കും അങ്ങേയ്ക്കും പ്രിയങ്കരരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കേണമെ.


ആമ്മേന്‍!1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:


വരപ്രസാദപൂര്‍ണ്ണയായ മാതാവേ! ദൈവവരപ്രസാദത്തിന്റെ ചാലുകള്‍ ഞങ്ങളിലേയ്ക്ക് നീയൊഴുക്കേണമേ.