പത്താം തീയതി

കന്യകാമറിയത്തെ വിളിച്ചു മാതാവായി ഉയര്‍ത്തിയ പിതാവായ ദൈവമെ, അങ്ങയെ ഞങ്ങള്‍ ആരാദിധിക്കുന്നു. ദൈവ വിളിക്കനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളുടെ മക്കളെ പ്രേരിപ്പിക്കുന്നതിനാവശ്യമായ തീഷ്ണത മാതാപിതാക്കന്മാര്‍ക്കു നല്‍കേണമേ. തങ്ങളുടെ ജീവിതാവസ്ഥ സംബന്ധിച്ചുള്ള കൃപാവരം കുട്ടികള്‍ക്കും നല്‍കേണമേ. പരിശുദ്ധ കന്യകാമാതാവെ, അങ്ങയെപ്പോലെ ദൈവതിരുമനസ്സറിഞ്ഞു ജീവിക്കുവാനുള്ള അനുഗ്രഹം യുവതിയുവാക്കന്മാര്‍ക്കായി പ്രാര്‍ത്ഥിച്ചു നല്‍കണമേ. 


ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:


ദൈവവരപ്രസാദത്തിന്റെ മാതാവെ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.