രണ്ടാം പാദം

ഈ വണ്ണം കെട്ടും കിലായവരെ 
ഇവരെക്കൊണ്ടൌവണ്ണം വേണമെന്ന്‍ ഇണ്ടല്‍ 
പെരുത്തു വിളിച്ചു ചോഴന്‍ തമ്പിയെ
തമ്പിവാ അണയട്ടെന്നും തമ്പിയും താനുമായ്  
വേണ്ടുവോളം കാര്യങ്ങളെ ചിന്തിക്കുന്നു അല്ലലായി 
രാജനി വണ്ണം ചൊന്നാല്‍                
എന്നുടെ തമ്പി നീകേള്‍ക്ക വേണം    
തരമിപ്പോള്‍ നമ്മുടെ വാഴ്ച്ചക്കാലം പെട്ടപ്പോള്‍                  
പെട്ടില്ലാര്‍ക്കും മുന്‍പെ നാടു വാഴുന്ന നൃപന്‍മാര്‍ക്കാര്‍ക്കും 
നാണക്കേടിതുപോലെ വന്നിട്ടില്ല 
നാടിനി ഞാന്‍ വാഴ്വാന്‍  
യോഗ്യം പോരാ തമ്പി നീ, 
വേണ്ടും പോല്‍ പരിപാലിക്ക
അന്നേരം തമ്പിയും അല്ലലോടെ
അത്തന്‍പെട്ടോരു ദണ്ടും ഉള്ളിലായ്
അന്നുതന്നെ ആദിയായി 
ദണ്ഡങ്ങളും ചിക്കാനെചേര്‍ന്നുവംശം കെട്ടുള്ളില്‍                   
അരുളാലെ നാള്‍തോറും
വര്‍ദ്ധിച്ചേറിആല്‍മാവ് മാലാഖമാരെടുത്ത് 
ആകാശേക്കൊണ്ടങ്ങു ചെന്നനേരം 
ചോഴന്റെ പേര്‍ക്കില്ലം കുറിയില്‍ കണ്ടു 
അക്കുറി വായിച്ചറിഞ്ഞ ശേഷം  
അകം പുക്കു കണ്ടവര്‍ 
അതില്‍ നിന്നെല്ലാം അന്‍പോടെ 
മൂന്നിനുമിന്‍പം പോരേ ആവോളം തരമുണ്ടേ  
പേര്‍ത്തു ചൊല്‍വാന്‍ മനുഷ്യ ജാതിക്കായ്കപ്പെടുന്നു. 
മാരെല്ലാമതുചെന്നു കണ്ടാല്‍ തീരും 
മതിപോരും രാജാക്കള്‍ വാഴും കോവില്‍  
എന്തെല്ലാം നന്നായി കണ്ടോരാത്മം 
തിത്തി തിതെയ്