അഗ്നിജ്വാലയ്ക്കൊത്ത കണ്ണുള്ളവന്‍

അഗ്നിജ്വാലയ്ക്കൊത്ത കണ്ണുള്ളവന്‍
പെരുവെള്ളത്തില്‍ ശബ്ദമുള്ളവന്‍
ഹിമം പോലെ വെള്ളമുടിയുള്ളവന്‍
ജീവിക്കുന്നു... ജീവിക്കുന്നു...
ജീവിക്കുന്നു... ജീവിക്കുന്നു...
ഞാന്‍ ആല്‍ഫാ ഒമേഗാ
ഞാന്‍ ആദ്യന്‍ അന്ത്യന്‍
ജീവിക്കുന്നു... ജീവിക്കുന്നു...
ജീവിക്കുന്നു... ജീവിക്കുന്നു...

വിശ്വസ്തരാകാം ലോകയാത്രയില്‍
മരണത്തോളം വിശ്വസ്തരാകാം
ജീവവൃക്ഷത്തിന്‍ ഫലം നേടാം
ജീവകിരീടം പ്രാപിയ്ക്കാം
ഞാന്‍ ആല്‍ഫാ ഒമേഗാ
ഞാന്‍ ആദ്യന്‍ അന്ത്യന്‍
ജീവിക്കുന്നു... ജീവിക്കുന്നു...
ജീവിക്കുന്നു... ജീവിക്കുന്നു...

വിശേഷവസ്ത്രം ധരിച്ചിടാം
മറഞ്ഞിരിക്കുന്ന മന്ന ലഭിപ്പാന്‍
പുതിയ നാമം പ്രാപിപ്പാന്‍
അന്ത്യം വരെ വിശ്വസ്ത്തരായിടാം
ഞാന്‍ ആല്‍ഫാ ഒമേഗാ
ഞാന്‍ ആദ്യന്‍ അന്ത്യന്‍
ജീവിക്കുന്നു... ജീവിക്കുന്നു...
ജീവിക്കുന്നു... ജീവിക്കുന്നു...