അനാദി നിത്യ ദൈവമേ

അനാദി നിത്യ ദൈവമേ
മഹത്വമാം സ്വര്‍ഗ്ഗാസനേ
അത്യന്തശോഭ വീശിയേ
വാഴുന്നു നീ യഹോവായേ

പ്രധാന വാന ദൂതരും
മാ താഴ്മയോടെല്ലാവരും
മുഖങ്ങള്‍ മൂടി കീര്‍ത്തിക്കും
സാഷ്ടാംഗം വീണു വന്ദിക്കും

പൊടിക്കും ധൂളിനും തരം
ഈ ദാസര്‍ ഞങ്ങള്‍ ഏവരും
അത്യന്തം താഴ്മ ഭക്തിയും
നിറഞ്ഞു സേവ ചെയ്യണം

മഹോന്നതത്തിന്‍ അപ്പുറം
വാഴുന്ന മാ ത്രിയേകനേ,
ആത്മാവിലും സത്യത്തിലും
വന്ദിക്കും ഞങ്ങള്‍ എന്നുമേ