അനുദിനം കൃപയാല്‍

അനുദിനം കൃപയാല്‍ നടത്തുന്നവന്‍
എന്നെ കരങ്ങളില്‍ താങ്ങി പാലിക്കുന്നോന്‍
പാപാന്ധകാരങ്ങള്‍ നീക്കിയെന്നില്‍
തുണയേകി തണലായ്‌ കൂടെയുള്ളവന്‍ (അനുദിനം..)

വാഗ്ദത്തങ്ങള്‍ തന്നോന്‍ വാക്ക് മാറാത്തോന്‍
എന്നെ തേടി വന്നു നേര്‍ വഴിയേ നടത്തിടുന്നു (2)
ആരുമില്ലാതേകയായ്‌ ഞാന്‍ വിതുമ്പിയപ്പോള്‍
അരികില്‍ വന്നവനെന്നില്‍ സാന്ത്വനമേകി (അനുദിനം..)

രോഗത്തിന്റെ വേദനയാല്‍ തളര്‍ന്ന നേരം
എന്നെ കരുതുമെന്നുറച്ചവര്‍ അകന്ന നേരം (2)
എനിക്കായ് കുരിശില്‍ ത്യാഗിയായവന്‍
എന്റെ രോഗവേദനയെ മധുരമാക്കി (അനുദിനം..)