അനുപമ സ്നേഹിതനേ ആനന്ദ

അനുപമ സ്നേഹിതനേ
ആനന്ദ ദായകനേ
ആശ്രയം നീയേ, ആലംബം നീയേ
അനുഗ്രഹമരുളേണമേ

ദു:ഖങ്ങള്‍ പീഡകള്‍ വന്നണയും നേരത്ത്
സാന്ത്വനമേകിടും നീ
മരുഭൂപ്രയാണത്തില്‍ ആശ്രയിപ്പാന്‍
അനുഗമിക്കുന്നൊരു പാറ നീയേ

പരിഹാസച്ചേറ്റില്‍ ഞാന്‍ നിന്നലയാത്തുന്നത-
ഗിരികളില്‍ നടത്തിടുന്നു 
പച്ചപ്പുല്‍ മേടുകള്‍ ഒരുക്കിയെന്നെ
മെച്ചമായ്‌ പോറ്റിടും നല്ലിടയന്‍