അനുദിനം നമ്മെ നടത്തിടുന്ന

അനുദിനം നമ്മെ നടത്തിടുന്ന
ആത്മരക്ഷകനെ നമിച്ചിടുക
അവനല്ലോ നമ്മുടെ അഭയസ്ഥാനം
അവനായിട്ടല്ലോ നമുക്ക് കാര്യം (2)

അത്ഭുതദൈവത്തിന്‍ കൃപകളെ നാം
അനുദിനം പ്രാപിച്ചനുഗമിപ്പാന്‍
അനുതാപവാക്യത്തോടടുത്തു ചെല്ലാം
അന്‍പിന്‍ സ്വരൂപന്‍ കൃപ ചൊരിയും (അനുദിനം..)

അകതാരിലാകുലമേറിടുമ്പോള്‍
അരികിലണച്ചവനാശ്ലേഷിക്കും
അധികം അവനില്‍ ആശ്രയിക്കാം
കരുണയോടവന്‍ നമ്മെ കരുതിടുമേ (അനുദിനം..)

അവനിയിലെ നന്മ അനുഭവിപ്പോര്‍
അവനായിട്ടെന്നെന്നും ജീവിക്കണം
അവനാല്‍ സര്‍വ്വവും സാധ്യമെന്ന്
അനുഭവത്തില്‍ നാം അറിഞ്ഞിടണം (അനുദിനം..)