അനുഗ്രഹത്തോടെ ഇപ്പോള്‍

അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക
അടിയാരെ യഹോവായേ
മനസ്സിലിവുടയ മഹോന്നത പരനേ
വന്ദനം നിനക്കാമേന്‍

കരുണായിന്നാസനത്തില്‍ നിന്നു
കൃപ അടിയങ്ങള്‍ മേല്‍
വരണം എല്ലായ്പ്പോഴും ഇരിക്കണം
രാപകല്‍ വന്ദനം നിനക്കാമേന്‍

തിരുസമാധാന വാക്യം അടിയാര്‍
സ്ഥിരപ്പെടാന്‍ അരുള്‍ക ഇപ്പോള്‍
അരുമയേറും വേദമരുളിയ പരനേ
ഹാലേലുയ്യാ ആമേന്‍