അയ്യയ്യോ മഹാ ആശ്ചര്യം

അയ്യയ്യോ മഹാ ആശ്ചര്യം ഇതയ്യോ
യേശുദേവന്‍-പ്രിയനാഥന്‍-

നില്‍ക്കുന്ന ഭാവത്തെ നോക്കി ചിന്ത ചെയ് വിന്‍

പുഴുവാം പീലാത്തോസിന്‍ മുന്‍പിലതാ
പുണ്യനാഥന്‍-പൂര്‍ണ്ണദേവന്‍ (നില്‍ക്കുന്ന..)

ആടുപോല്‍-അനങ്ങാതെ പൊന്നുടയോന്‍
പാടുനേടാന്‍-നമ്മെ നേടാന്‍ (നില്‍ക്കുന്ന..)

തിരുവുള്‍-ഇരിപ്പെന്താര്‍ക്കറിയാം?
ദേവജാതന്‍-ഭൂവിന്‍ നാഥന്‍ (നില്‍ക്കുന്ന..)

ജഗത്തിന്‍-പാപ ഭാരത്താല്‍ ഞരങ്ങി
സ്വര്‍ഗ്ഗനാഥന്‍ ഉള്‍ കലങ്ങി (നില്‍ക്കുന്ന..)

നിനക്കായ്‌-കേള്‍ക്ക കല്ലാം പാപി നെഞ്ചേ
നിര്‍മ്മലന്‍ താന്‍-നിത്യദേവന്‍ (നില്‍ക്കുന്ന..)