അനുദിനമെന്നെ പുലര്‍ത്തുന്ന ദൈവം

അനുദിനമെന്നെ പുലര്‍ത്തുന്ന ദൈവം
അനവധി നന്മകള്‍ നല്‍കിടുന്നു
അനന്തമാം തിരുകൃപ മതിയേ
അനുഗ്രഹജീവിതം നയിച്ചീടുവാന്‍ (2)

അവനിയിലെ അനര്‍ത്ഥങ്ങളാല്‍
അലയുവാന്‍ അവനെന്നെ കൈവിടില്ല
അകമേ താനരൂപിയായ്‌ ഉള്ളതിനാല്‍
ആകുലമില്ലെനിക്കാധിയില്ല (2) (അനുദിനമെന്നെ..)

ജീവിതമാം എന്‍ പടകില്‍
വന്‍ തിരമാല വന്നാഞ്ഞടിച്ചാല്‍
അമരത്തെന്നഭയമായ് നാഥനുണ്ടേ
അമരും വന്‍ കാറ്റും തിരമാലയും (2) (അനുദിനമെന്നെ..)

ബലഹീനമാം എന്‍ ശരീരം
ഈ മണ്ണില്‍ മണ്ണായ്‌ തീരുമെന്നാല്‍
തരും പുതുദേഹം തന്‍ ദേഹസമം
തേജസ്സെഴുന്നൊരു വിണ്‍ ശരീരം (2) (അനുദിനമെന്നെ..)