അസാധ്യമായെനിക്കൊന്നുമില്ല

അസാധ്യമായെനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം (2)
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍
എന്റെ ദൈവം എന്നെ നടത്തുന്നു (2)

സാധ്യമേ എല്ലാം സാധ്യമേ
എന്‍ യേശു എന്‍ കൂടെ ഉള്ളതാല്‍ (2)

ഭാരം പ്രയാസങ്ങള്‍ വന്നീടിലും
തെല്ലും കുലുങ്ങുകയില്ലാ ഇനി (2)
ബുദ്ധിക്കതീതമാം ദിവ്യസമാധാനം
എന്റെ ഉള്ളത്തിലവന്‍ നിറയ്ക്കുന്നു (2) (സാധ്യമേ..)

സാത്തന്യ ശക്തികളെ ജയിക്കും ഞാന്‍
വചനത്തിന്‍ ശക്തിയാല്‍ ജയിക്കും ഞാന്‍ (2)
ബുദ്ധിക്കതീതമാം ശക്തിയെന്നില്‍
നിറച്ചെന്നെ ജയാളിയായ്‌ നടത്തുന്നു (2) (സാധ്യമേ..)