ഈ മരുയാത്രയില്‍

ഈ മരുയാത്രയില്‍ ക്ലേശങ്ങളില്‍
സ്നേഹസഖിയായ്‌ കൂടെയുണ്ട്
ഈ ലോകജീവിതക്ലേശങ്ങളില്‍
സ്നേഹസഖിയായ്‌ കൂടെയുണ്ട്

ഹല്ലേലുയാ ഹല്ലേലുയാ
പാടിടും ഞാന്‍ എക്കാലത്തും (2)
അന്ത്യത്തോളം വഹിച്ചിടുവാന്‍
ബലമുള്ള കരങ്ങള്‍ കൂടെയുണ്ട് (2)

ഹൃദയം നുറുങ്ങിടും വേളകളില്‍
യേശുവിന്‍ വാഗ്ദത്തം ഓര്‍പ്പിക്കവേ (2)
ഭയപ്പെടേണ്ടാ കൂടെയുണ്ട്
കരം പിടിച്ചു നടത്തുമവന്‍ (2) (ഹല്ലേലുയാ..)

മാറിടും മനുജരെല്ലാം
വാക്കു പറഞ്ഞവന്‍ മാറുകില്ല (2)
അന്ത്യത്തോളം വഹിച്ചിടുവാന്‍
ശാശ്വത ഭുജങ്ങള്‍ കൂടെയുണ്ട് (2) (ഈ മരുയാത്രയില്‍ ..)