ആരുമില്ല നീയൊഴികെ

ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍
പാരിലെന്‍ പ്രിയാ (2)
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം (2)
നിന്‍ തിരുമാറില്‍ ചാരുമ്പോളല്ലാതാശ്വസിക്കുമോ (ആരുമില്ല..)

എളിയവര്‍ തന്‍ മക്കള്‍ക്കീലോകമേതും
അനുകൂലമല്ലല്ലോ നാഥാ (2)
വലിയവനാം നീ അനുകൂലമാമെന്‍
ബലവും മഹിമയും നീ താന്‍
ബലവും മഹിമയും നീ താന്‍ (ആരുമില്ല..)

പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും (2)
പ്രിയനേ നിന്‍ സ്നേഹം കുറയാതിന്നെന്നില്‍
നിയതം തുടരുന്നു മന്നില്‍
നിയതം തുടരുന്നു മന്നില്‍ (ആരുമില്ല..)