ആനന്ദം ആനന്ദം

ആനന്ദം ആനന്ദം എന്തോരാനന്ദം വര്‍ണ്ണിപ്പാനാവില്ലേ (2)
രാജാധി രാജനെന്‍ പാപത്തെയെല്ലാം ക്ഷെമിച്ചതിന്നാലെ (2)

പാടീടാം സാനന്ദം കര്‍ത്താധി കര്‍ത്തനെ താണു വണങ്ങിടാം (2)
മോടി വെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം (2) (ആനന്ദം..)

പാപങ്ങള്‍ ശാപങ്ങള്‍ കോപങ്ങളെല്ലാം പരിഹരിച്ചേശു (2)
പാരിതില്‍ എന്നെ പാലിക്കും പരന്‍ പരമാനന്ദത്താല്‍ (2) (ആനന്ദം..)

ലോകത്തിന്‍ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ (2)
ദേവാധി ദേവന്‍ തന്‍ സാന്നിധ്യമെന്നില്‍ ആനന്ദമേകിടുന്നേ (2) (ആനന്ദം..)

കാന്തനവന്‍ തന്റെ ആഗമനം ഓര്‍ത്തു കാലം കഴിച്ചിടുന്നേ (2)
കാന്തനെ കാണുവാന്‍ പ്രിയനെ മുത്തുവാന്‍ ഉള്ളം കൊതിച്ചിടുന്നേ (2) (ആനന്ദം..)