ഇന്നയോളം എന്നെ

ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍ (2)

എന്റെ പാപ ഭാരമെല്ലാം
തന്റെ ചുമലില്‍ ഏറ്റുകൊണ്ട്
എനിക്കായ് കുരിശില്‍ മരിച്ചു 
എന്റെ യേശു എത്ര നല്ലവന്‍ (2)

എന്റെ ആവശ്യങ്ങള്‍ അറിഞ്ഞ്
ആകാശത്തിന്‍  കിളിവാതില്‍ തുറന്നു
എല്ലാം സമൃദ്ധിയായ്‌ നല്‍കിടുന്ന
എന്റെ യേശു നല്ല ഇടയന്‍ (2)

മനോഭാരത്താലലഞ്ഞു
മനോവേദനയാല്‍ നിറഞ്ഞു
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍ (2)

രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍
ശോകവേളയില്‍ ആശ്വസകന്‍
കൊടും വെയിലതില്‍ തണലുമവന്‍
എന്റെ യേശു എത്ര വല്ലഭന്‍ (2)

ഒരുനാളും കൈവിടില്ല
ഒരുനാളും ഉപേക്ഷിക്കില്ല
ഒരുനാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തന്‍ (2)

എന്റെ യേശു വന്നിടുമ്പോള്‍
തിരു മര്‍വവോടണഞ്ഞിടും ഞാന്‍
പോയപോല്‍ താന്‍ വേഗം വരും
എന്റെ യേശു എത്ര നല്ലവന്‍ (2) (ഇന്നയോളം..)