ഈ നീലാകാശം നിറയെ

ഈ നീലാകാശം നിറയെ നിറയും നിന്‍ സ്നേഹം നാഥാ
ഈ വിശാലസാഗരം നിറയെ നിന്‍ കൃപാമൃതം യേശുനാഥാ

ഈ വിശാലസാഗരം നിറയെ നിന്‍ കൃപാമൃതം ആത്മനാഥാ

അകതാരില്‍ നിന്‍ പ്രഭ വിടരും തിരു നിമിഷം
മറയാതെന്നോര്‍മ്മയായ്‌ നിന്‍ തിരു കരസ്പര്‍ശം (2)
അരികെ വരണേ അലിവേറും സ്നേഹമേ
ഈ നീലാകാശം നിറയെ നിറയും നിന്‍ സ്നേഹം നാഥാ
ഈ വിശാലസാഗരം നിറയെ നിന്‍ കൃപാമൃതം യേശുനാഥാ

മരുഭൂവിലെന്‍ സ്വരമിടറും വേളകളില്‍
അകതാരിന്‍ നായകന്‍ വിളികേട്ടരികെ വന്നു (2)
കൃപയായ്‌ നിറയൂ കനിവിന്റെ നാഥനേ (ഈ നീലാകാശം..)