ഇരുളേറുമീ വഴിയില്‍

ഇരുളേറുമീ വഴിയില്‍ കനിവോടെ നീ വരണേ
ഒരു ദീപമായ്‌ തെളിയണമേ
അഴലേറുമീ മരുവില്‍ അലിവോടെ നീ വരണേ
ഒരു മാരി പെയ്തീടണമേ (ഇരുളേറുമീ..)

വഴി തെറ്റിയൊരാടുകളാം ഞങ്ങള്‍ നാഥാ
പിഴ ചെയ്തതോര്‍ക്കരുതേ നീ (2)
അനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ (2) (ഇരുളേറുമീ..)

കുരിശിന്‍ വഴിയറിയാതലയും ഞങ്ങള്‍
പിഴ ചെയ്തതോര്‍ക്കരുതേ നീ (2)
കദനം നിറയും മനമോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ (2) (ഇരുളേറുമീ..)

തിരുസ്നേഹം പകരാതകലും ഞങ്ങള്‍
പിഴ ചെയ്തതോര്‍ക്കരുതേ നീ (2)
പിടയും ഇടനെഞ്ചകമോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ (2) (ഇരുളേറുമീ..)