ഇടയനാമേശുവിന്‍

ഇടയനാമേശുവിന്‍ ഇടമതില്‍ ആകയാല്‍
ഇടമില്ല യാതൊരു കുറവിനുമിവിടെ
ഇടമെനിക്കവിടയാ പച്ചയാം മേച്ചിലില്‍
സ്വച്ഛമാം ജലാശയം ജയത്തിനുത്സവം (2)

ചൂടതില്‍ ഇടറി ഞാന്‍ വീണിടുമെന്നാല്‍
ശീതള വചനമെന്‍ പ്രാണനു സൌഖ്യം (2)
നീതിയിന്‍ പാതയില്‍ ഭീതി കൂടാതവാന്‍
നടത്തിടുമനുദിനം തന്റെ ദൃഷ്ടിയാല്‍ (2) (ഇടയനാ..)

ഭയമെനിക്കെവിടെയാ കൂരിരുള്‍ വഴിയില്‍
വടിയുമായിടയനെന്‍ അരികിലുള്ളതാല്‍ (2)
ശത്രുവിന്‍ മുമ്പിലോ മൃഷ്ടമാം ഭോജനം
എന്‍ തലയെ തൈലത്താല്‍ വിശുദ്ധി ചെയ്തിടും (2) (ഇടയനാ..)