നിന്റെ ദയ എന്നേയ്ക്കുമുള്ളത്

നിന്റെ ദയ എന്നേയ്ക്കുമുള്ളത്
നിന്റെ കരുണ അഗോചരം
നിന്റെ വിധികള്‍ നിത്യമായവ
ഒട്ടൊഴിയാതെ നീതിയുള്ളത്

താഴ്ചയില്‍ നമ്മെ ഓര്‍ത്തല്ലോ
വീഴ്ചയില്‍ എന്നെ താങ്ങിയല്ലോ
വൈരികളില്‍ നിന്നു വിടുവിച്ചല്ലോ
നിന്റെ ദയ എന്നേയ്ക്കുമുള്ളത് (നിന്റെ..)

വാര്‍ദ്ധക്യത്തോളം അനന്യന്‍ തന്നെ
നരയ്ക്കുവോളം ചുമന്നീടാം
എന്നുരചെയ്തെന്നെ വിടുവിച്ചല്ലോ
നിന്റെ ദയ എന്നേയ്ക്കുമുള്ളത് (നിന്റെ..)

ഭൂമിതന്നെ മാറിയാലും
പര്‍വ്വതം ആഴിയില്‍ വീണാലും
വെള്ളം ഇരച്ചു കലങ്ങിയാലും
നിന്റെ ദയ എന്നേയ്ക്കുമുള്ളത് (നിന്റെ..)