സെഹിയോന്‍ മാളികയില്‍

സെഹിയോന്‍ മാളികയില്‍ അപ്പോസ്തോലഗണങ്ങളില്‍
അഗ്നിനാളമായ് നിറഞ്ഞവനേ നിത്യജീവനായണഞ്ഞവനേ
പറന്നിറങ്ങി വരണേ

ഇന്നീ കൂട്ടായ്മയില്‍ വരമാരി ചൊരിയണമേ
ഇന്നീ ഹൃദയങ്ങളില്‍ നിറഞ്ഞു കവിയണമേ (സെഹിയോന്‍..)

അന്തിമകാലങ്ങളില്‍ എല്ലാ ജനതയിലും
ശക്തി പകര്‍ന്നീടുവാന്‍ അഭിഷേകമേകീടുവാന്‍ (2)
ആഗതനായിടുമാത്മാവേ പാവനനായിടുമാത്മാവേ
നിറയൂ നിറയൂ നിറയൂ (ഇന്നീ കൂട്ടായ്മയില്‍..)

സത്യത്തിന്‍ സാക്ഷികളായ് നേര്‍വഴി തേടിടുവാന്‍
വിശ്വാസമേകീടുവാന്‍ പ്രത്യാശ നല്‍കീടുവാന്‍ (2)
ആഗതനായിടുമാത്മാവേ പാവനനായിടുമാത്മാവേ
നിറയൂ നിറയൂ നിറയൂ (സെഹിയോന്‍‍..)