ജഗദീശനാം മശിഹാ

ജഗദീശനാം മശിഹാ ജാതനായിടും വിവരം
ബഹു സൂക്ഷ്മ ദൈവഗിരം പാര്‍ത്ഥിവ കേട്ടീടണമേ

ഭഗവന്നിയോഗമേ പരിപൂര്‍ണ്ണ കാലമേ- ജഗ

ശ്രീ ദാവീദിന്‍ പട്ടണമാം ശ്രേഷ്ഠ ബേതലെമതിങ്കല്‍
നീതിയാര്‍ന്ന കന്യകയില്‍ നേമിതന്‍ ജനിച്ചീടുമേ
അതിദൂര ഭൂപന്മാര്‍ അണച്ചീടും കാഴ്ചകള്‍- ജഗ

ദൂതനേകന്‍ മുന്‍വരുമേ സൂക്ഷ്മ യത്നം ചെയ്തിടുമേ
ഭൂതരെല്ലാം കുമ്പിടുമേ പൂര്‍ണ്ണ രാജേശന്‍ പദമേ
എതിര്‍ത്തിടുന്നോരെല്ലാം ഹരം വന്നു പോകുമേ- ജഗ

നീതി പാരില്‍ തിങ്ങിടുമേ നേരുകേടൊഴിഞ്ഞിടുമേ
പാതകം കുറഞ്ഞിടുമേ ഭാഗ്യമെങ്ങും വന്നിടുമേ
അധിപന്‍ മശിഹയാം അവനിയില്‍ എങ്ങുമേ- ജഗ