സ്നേഹത്തിന്‍ സാഗരമേ

സ്നേഹത്തിന്‍ സാഗരമേ
കരുതലിന്‍ നീരുറവേ
കരം പിടിക്കൂ ചേര്‍ത്തണയ്ക്കൂ
സ്നേഹിതനേശുവേ വഴിനടത്തൂ

വഴിനടത്തൂ വഴിനടത്തൂ
സ്നേഹിതാ എന്നെയും വഴിനടത്തൂ

സത്യത്തിന്‍ പാതയില്‍ വഴികാട്ടിയായി
സ്വര്‍ഗ്ഗീയ ദൌത്യത്തില്‍ പങ്കാളിയായി
ജീവിതയാത്രയില്‍ മാതൃകയായി
സ്നേഹിതനേശുവേ വഴി നടത്തൂ (വഴി..)

നൊമ്പരമൊപ്പും സാന്ത്വനമായി
നെടുവീര്‍പ്പുകളില്‍ ആശ്വാസമായി
ഒരിക്കലും കൈവിടാസാന്നിദ്ധ്യമായി
സ്നേഹിതനേശുവേ വഴിനടത്തൂ (വഴി..)