മഹത്വമേ മഹത്വമേ

മഹത്വമേ മഹത്വമേ
മഹത്വം തന്‍ നാമത്തിന്
മഹത്വത്തിനും സ്തോത്രയാഗ-
ത്തിനും യോഗ്യന്‍ - എല്ലാ നാളും (മഹത്വമേ..)

പറവകള്‍ മൃഗജാതി
ഇഴയുന്ന ജന്തുക്കളും
രാജാക്കള്‍ മഹത്തുക്കള്‍ പ്രഭുക്കന്‍മാര്‍
വം‍ശക്കാര്‍ രക്ഷകനെ (മഹത്വമേ..)

സൂര്യചന്ദ്രാദികള്‍ കര്‍ത്തനെ
സ്തുതിച്ചിടട്ടെ
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും
മേലുള്ള വെള്ളവും താരങ്ങളും (മഹത്വമേ..)

തീക്കല്‍മഴ ഹിമം ആവി കൊടുങ്കാറ്റിവ
പര്‍വ്വതങ്ങള്‍, എല്ലാ കുന്നുമലകളും
വാഴ്‌ത്തീടട്ടെ (മഹത്വമേ..)

ബാലന്മാര്‍, വൃദ്ധന്‍മാര്‍,
യുവതികള്‍, യുവാക്കന്‍മാരും
തപ്പുകള്‍ കിന്നരം കൈത്താള മേള-
ത്താല്‍ വാഴ്‌ത്തീടട്ടെ (മഹത്വമേ..)