വനരാജനാം ത്രിയേകനേ

വനരാജനാം ത്രിയേകനേ-എഴുന്നരുള്‍ക

സേനദൂത സേവിതാ ബഹു-വാനലോക നായകാ
ഗാനം പാടും ദാസര്‍ നടുവില്‍ നീ-വാ പരാപരാ കൃപാകരാ- (വാന..)

ഒന്നുപോലെ എങ്ങുമേ നിറ-യുന്ന ശ്രേഷ്ഠ ദൈവമേ
നിന്നു വാഴ്ത്തും ദാസര്‍ നടുവില്‍ നീ-വാ പരാപരാ സര്‍വ്വേശ്വരാ- (വാന..)

ഇന്നു കല്ലിടുന്ന നിന്‍ തിരു-മന്ദിരത്തിന്‍ വേലയെ
വന്നനുഗ്രഹിക്ക കൃപക്കട-ലേ പരാപരാ-മഹേശ്വരാ- (വാന..)

ഭക്തരാം നല്‍ക്കല്‍കളാല്‍ ഇങ്ങു-ശുദ്ധ ജ്ഞാനമന്ദിരം
ശക്തനേ ഉയര്‍ത്തി ഇതില്‍ വസി-ക്കേണമേ മഹാദയാപരാ- (വാന..)

താതജാതനാത്മനേ ജഗ-ന്നാഥനാം ത്രിയേകനേ
മോദമോടു ദാസരിടയില്‍ വ-ന്നീടേണം മഹാ തേജോമയാ- (വാന..)