സ്തുതി സ്തുതി നിനക്കേ

സ്തുതി സ്തുതി നിനക്കേ-എന്നും ചൊല്ലീടുവേന്‍
ദോഷച്ചുമടൊഴിച്ചു-രക്ഷ തന്നവനേ

ആത്മ വിചാരം ഇല്ലാതെ കിടന്നേന്‍
അരുളി ഉണര്‍ച്ച ഭവാന്‍-ഹല്ലെലൂയാ ഹല്ലെലൂയാ

ശാന്തി ഇല്ലാതെ-ബാധിച്ച മനസ്സില്‍
തന്നു സന്തോഷം ഭവാന്‍ ഹല്ലെലൂയാ ഹല്ലെലൂയാ

ഭ്രമിച്ചു ഞാന്‍ കിടന്നേന്‍-കൃപയോടു നീയേ
പരമ ശാന്തി കല്പിച്ചു-ഹല്ലെലൂയാ ഹല്ലെലൂയാ

നന്ദി സന്തോഷം-ലജ്ജ വിസ്മയവും
നന്നേ നിറയുന്നുള്ളില്‍-ഹല്ലെലൂയാ ഹല്ലെലൂയാ

ഏറെപ്പിഴച്ചു ഞാന്‍-ഏറെ മോചിച്ചു നീ
എന്നും നിന്നടിമ ഞാന്‍-ഹല്ലെലൂയാ ഹല്ലെലൂയാ (സ്തുതി..)