ധനുമാസ കുളിരില്‍

ധനുമാസ കുളിരില്‍ ഗോശാലയില്‍
യേശു പിറന്നു ഉണ്ണിയേശു പിറന്നു

തല ചായ്ക്കാനായ് ഇടമില്ലാതെ
മാലോകരറിയാതെ സ്വര്‍ഗ്ഗീയ സൈന്യം സാക്ഷിയായി
ലോക രക്ഷകന്‍ ഭൂജാതനായി
ഗപ ഗപ നി.. രിഗ രിഗ സ..
സനിപ ഗപ ഗരി സ.. പാ.. (2)

സദ്‌വാര്‍ത്ത അറിഞ്ഞ ആട്ടിടയര്‍
ശിശുവിനെ കണ്ടു വണങ്ങി നിന്നു (2)
സുരഭില സന്തോഷം ഭൂതലത്തില്‍
ആഗതമായ സുദിനമിന്നല്ലോ (2) (തല ചായ്ക്കാനായ്..)

നക്ഷത്രം കണ്ട വിദ്വര്‍ ജനം
ശിശുവിനെ കണ്ടു വണങ്ങി നിന്നു (2)
അനുഗ്രഹമായ് വാനില്‍ താരാ ഗണം
പുഞ്ചിരി പൊഴിച്ചു ഈ നിലാവില്‍ (2) (തല ചായ്ക്കാനായ്..)