എല്ലാമേശുവേ, എനിക്കെല്ലാമേശുവേ

എല്ലാമേശുവേ, എനിക്കെല്ലാമേശുവേ
അല്ലലേറുമീയുലകില്‍ സുഖമില്ലല്ലോ

നാഥനും സഹായനും സ്നേഹിതനിടയനും
നായകനും എനിക്കന്‍പാര്‍ന്ന ജ്ഞാനമണവാളനും (എല്ലാമേശുവേ..)

മാതാവും പിതാവുമെന്‍-ബന്ധുമിത്രാദികളും
സന്തോഷദാതാവാം യേശു-നല്‍കും പൂര്‍ണ്ണഭാഗ്യവും (എല്ലാമേശുവേ..)

ആധിയില്‍ ആശ്വാസവും അന്ധകാരേ ജ്യോതിസ്സും
ആശയില്ലാ രോഗികള്‍ക്കമൂല്യമാം ഔഷധവും (എല്ലാമേശുവേ..)

ബോധക പിതാവുമെന്‍ പോക്കിലും വരവിലും
ആദരവു കാട്ടീടും കൂട്ടാളിയുമെന്‍ തോഴനും (എല്ലാമേശുവേ..)

ചൂടും ആഭരണവും, കീര്‍ത്തിയും സമ്പാദ്യവും
രക്ഷയും തുണയാളിയും-എന്‍പ്രിയ മദ്ധ്യസ്ഥനും (എല്ലാമേശുവേ..)

വാനജീവ അപ്പവും ജീവനുമെന്‍ കാവലും
ഞാനഗീതമുല്ലാസവും സ്വര്‍ലോകെ ആനന്ദവും (എല്ലാമേശുവേ..)