വിരിയും നറുമലരിന്‍

വിരിയും നറുമലരിന്‍ ചിരിയാല്‍
സ്നേഹത്തിന്‍ ശ്രുതി മീട്ടിടാം (2)
ജീവന്‍ നല്‍കിയ നാഥനു നമ്മള്‍
ഹൃദയമൊരുക്കിയൊരുങ്ങീടാം (2)

പോരിന്‍ നടുവില്‍ നേരിന്നായ്‌
സത്യത്തിന്‍ കൊടി പാറിക്കാം (2)
തമ്മില്‍ തമ്മില്‍ കൈകോര്‍ക്കാം
യേശുവിന്‍ പാത പിന്തുടരാം (2)