തുടരുമെന്‍ പ്രാര്‍ത്ഥന

തുടരുമെന്‍ പ്രാര്‍ത്ഥന
യേശുവേ കനിയു നീ
മിഴികളില്‍ യാചന
ദയയും സുഖവും തരിക നീ

നീയല്ലാതൊരു സാന്ത്വനം
വേറെയില്ലജപാലകാ
നീയില്ലാതൊരു ജീവിതം
പാതി മങ്ങിയ ദീപിക
ശാന്തിയായ് ജീവനില്‍ നീ വരൂ
ഇനി അതുവരെ തുടരുമെന്‍പ്രാര്‍ത്ഥന....

നീയല്ലാതൊരു സ്നേഹിതന്‍
കൂടെയില്ലൊരുനാളിലും
നീയല്ലാതൊരു യാത്രയും
നേടുകില്ലൊരു ലക്ഷ്യവും
മാര്‍ഗ്ഗമായ് ജീവനില്‍ നീ വരൂ
ഇനി അതുവരെ തുടരുമെന്‍പ്രാര്‍ത്ഥന....