നീ തകര്‍ന്നവനാണോ മകനേ

നീ തകര്‍ന്നവനാണോ മകനേ
നീ തകര്‍ന്നവളാണോ മകളേ
ഞാന്‍ നിന്‍ രക്ഷകന്‍, നിന്റെ തകര്‍ച്ചകളെല്ലാം
നന്മയായ്‌ മാറ്റുന്നവന്‍, യേശു നായകന്‍ (നീ തകര്‍ന്നവനാണോ..)

നീ രോഗിയാണോ മകനേ
നീ രോഗിണിയാണോ മകളേ (2)
ഞാന്‍ നിന്‍ രക്ഷകന്‍, സൌഖ്യദായകന്‍
നിന്റെ വേദനയറിയുന്നവന്‍, യേശു നായകന്‍ (നീ തകര്‍ന്നവനാണോ..)

നീ പാപിയാണോ മകനേ
നീ പാപിനിയാണോ മകളേ (2)
ഞാന്‍ നിന്‍ രക്ഷകന്‍, പാപമോചകന്‍
നിന്റെ ജീവിതമറിയുന്നവന്‍, യേശു നായകന്‍ (നീ തകര്‍ന്നവനാണോ..)