നല്ലോരവകാശം തന്ന

നല്ലോരവകാശം തന്ന നാഥനെ
ഒന്നു കാണുവാന്‍ കൊതി ഏറിടുന്നേ
നിത്യജീവദാനം തന്ന യേശുവിന്‍
കൂടെ വാഴുവാന്‍ കൊതിയേറിടുന്നേ (നല്ലോരവകാശം..)

പുറംപറമ്പില്‍ കിടന്ന എന്നെ
പറുദീസ നല്‍കാന്‍ തിരഞ്ഞെടുത്തു (2)
നാശകരമായ കുഴിയില്‍ നിന്നും
യേശുവിന്റെ നാമം ഉയര്‍ച്ച തന്നു (2) (നല്ലോരവകാശം..)

കുഴഞ്ഞ ചേറ്റില്‍ കിടന്ന എന്നെ
വഴിയൊരുക്കി കര കയറ്റി (2)
പാളയത്തിന്റെ പുറത്തു നിന്നും
പാനപാത്രത്തിന്നവകാശിയായ് (2) (നല്ലോരവകാശം..)

കുരിശെടുക്കാന്‍ കൃപ ലഭിച്ച
കുറയനക്കാരില്‍ ഒരുവന്‍ ഞാനും (2)
പറന്നിടുമേ ഞാനും പറന്നിടുമേ
പ്രിയന്‍ വരുമ്പോള്‍ വാനില്‍ പറന്നിടുമേ (2) (നല്ലോരവകാശം..)