പൊന്നേശു നരര്‍

പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍
തന്നാനൊരു നിയമം അതിശയമേ

പൊന്നായ തിരു ജഡം നരര്‍ക്കു വേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം ചൊരിക്കുമെന്നും

അപ്പം ഒന്നെടുത്തവന്‍ വാഴ്ത്തി നുറുക്കി നല്‍കി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യര്‍ക്കു്

കാസായില്‍ ദ്രാക്ഷാരസം പകര്‍ന്നുയര്‍ത്തിയരുളി
ഈശോ തന്‍ രക്തമതെന്നകത്തിരിപ്പാന്‍

മാഹാത്മ്യം അതിനനവധിയുണ്ടു് രഹസ്യമേ
ഏകന്‍ പോകുന്നു ബലി കഴിവതിനായ്