യേശുവേ നിന്നിലലിയാന്‍

യേശുവേ നിന്നിലലിയാന്‍ ദാഹവുമായ്
സ്നേഹമേ നിന്നിലലിയാം കാഴ്ച്ചയുമായ്
ആത്മ വേദിയേകാമിന്നെന്നില്‍
അനുതാപവും മനഃശാന്തിയും പകരൂ
യാഗമേകാം സ്വീകരിക്കൂ
എന്നെ കനിവോടെ ഉരുകും തിരിയായെരിയാന്‍
നിന്നാലയ തിരുനടയില്‍

ആരതി നിനക്കേകാം സന്നിധിയില്‍
സാദരം മനതാരില്‍ സൌരഭവും
ആര്‍ദ്രമായ ഗീതികളാലെന്നും
സ്തുതിയേകിടാം മനോവീണ മീട്ടിയുണര്‍ത്താം
ദൈവരാജ്യം ഉള്ളിലെന്നും കാണാന്‍ വെളിവേകൂ
നിരതം വരമഴ പൊഴിയൂ എന്നാശകള്‍ പൂവണിയാന്‍