പ്രപഞ്ച സൃഷ്ടാവിന്‍ നാമം

പ്രപഞ്ച സൃഷ്ടാവിന്‍ നാമം
അത്യുന്നതം മഹോന്നതം
സൃഷ്ടിജാല വൃന്ദങ്ങളേ പാടൂ
കര്‍ത്താവിന്‍ സങ്കീര്‍ത്തനം
ഓ.. ഓ.. കര്‍ത്താവിന്‍ സങ്കീര്‍ത്തനം

ആകാശത്തിന്‍ കീഴില്‍ ഏക രാജനായ്‌
മന്നിടത്തില്‍ രക്ഷകനാം യേശു നീ (2)
എല്ലാ നാവും നിന്റെ നാമം കീര്‍ത്തിക്കും
അങ്ങ് മാത്രം സര്‍വ്വേശ്വരന്‍
അങ്ങ് മാത്രം സര്‍വ്വേശ്വരന്‍ (പ്രപഞ്ച..)

മോക്ഷത്തിന്റെ വീഥിയില്‍ നീങ്ങിടുവിന്‍
മോഹത്തിന്റെ പാത വെടിഞ്ഞീടുവിന്‍
മാനസാന്തരപ്പെടുവിന്‍ എല്ലാവരും
സ്വര്‍ലോക രാജ്യം സമാഗതമായി
സത്യ ദൈവ പുത്രനാകും യേശുവിനെ
സത്യമായി വിശ്വസിച്ചിന്നാരാധിക്കാം (2) (ആകാശത്തിന്‍..)

ലോകത്തിന്റെ തിന്മ കണ്ടു ഭയന്നീടല്ലേ
കാലത്തിന്റെ മാറ്റം കണ്ടു പതറീടല്ലേ
ശക്തനായ ദൈവത്തിന്റെ തൃക്കൈകളില്‍
രക്ഷയേകും ശക്തിയുണ്ടെന്നു ഓര്‍ത്തീടുവിന്‍
നിത്യ ജീവന്‍ ഏകി നമ്മെ താങ്ങീടുവാന്‍
മര്‍ത്യനായി ദൈവത്തിന്റെ കുഞ്ഞാടവന്‍ (2) (പ്രപഞ്ച..)