തേടി വന്നൂ ദോഷിയാം

തേടി വന്നൂ ദോഷിയാം എന്നെയും എന്നെയും നാഥാ (2)
ഇത്രമാം സ്നേഹം ഉയിര്‍ കൊടുത്തെനിക്കായ്‌ (2)
മന്നവാ വര്‍ണിപ്പാന്‍ എളുതല്ലേ എനിക്ക് (2)

കുഞ്ഞാടിന്റെ കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍ (2)
സിയോന്‍ മലയില്‍ സീമയറ്റാനന്ദം (2)
എന്നിന്നി ശോഭിക്കുമോ മല്‍പ്രാണനാഥാ (2) (തേടി വന്നൂ..)

ക്ഷോണിതലേ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ (2)
ആണിപ്പഴുതുള്ള പാണികളാലേ (2)
പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം (2) (തേടി വന്നൂ..)

നിര്‍ത്തിടുക കളങ്കമറ്റേശുവേ കറയില്ലാതെന്നെ (2)
പളുങ്കുകടല്‍ തീരത്തിരുന്നു ഞാനെന്റെ (2)
മധുരഗാന രഥമതിലേറി ഗമിപ്പാന്‍ (2) (തേടി വന്നൂ..)