വചനം ദൈവ വചനം

വചനം ദൈവ വചനം
നമ്മെ നയിക്കും സത്യവചനം (2)
നിന്നെ മാറ്റും പുതുതാക്കും
മഹല്‍ ഭാഗ്യം നല്‍കിടും (വചനം..)

ദിനമും തന്റെ പാതയില്‍ വഴുതിടാതെ നടത്തിടും (2)
തിന്മയിന്‍ വഴികള്‍ മാറ്റി ദിവ്യമാര്‍ഗ്ഗം കാട്ടിടും (2)
തളരും മനസ്സില്‍ ശാന്തിയേകി നിന്റെ ദുഃഖം നീക്കിടും (2)
വചനം ദിവ്യവചനം നമ്മെ നയിക്കും നിത്യവചനം (2) (വചനം..)

ലോകത്തിന്‍ പാപക്കടം പോക്കാന്‍ മറുവിലയായ് നല്‍കിയോന്‍ (2)
യേശുവിന്‍ രക്തം ഒഴുകിയ ആ കാല്‍വരി ദര്‍ശനം (2)
ശാപം പോക്കി വഴികാട്ടും ദിവ്യജ്ഞാനം നല്‍കിടും (2)
വചനം ദിവ്യ വചനം നമ്മെ നയിക്കും നിത്യവചനം (2) (വചനം..)