ദയ ലഭിച്ചോര്‍ നാം

ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം
അതിനു യോഗ്യന്‍ ക്രിസ്‌തുവത്രേ
മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്‌ത്തീടാം

നിന്‍ തിരുമേനിയറുക്കപ്പെട്ടു നിന്‍
രുധിരത്തിന്‍ വിലയായ് വാങ്ങിയതാം
ഗോത്രങ്ങള്‍, ഭാഷകള്‍, വം‍ശങ്ങള്‍,
ജാതികള്‍ സര്‍വ്വവും ചേര്‍ത്തുകൊണ്ട്

പാപത്തിന്നധീനതയില്‍ നിന്നീ-
യടിയാരെ നീ വിടുവിച്ചു
അത്ഭുതമാര്‍ന്നൊളിയില്‍ പ്രിയനോടെ
രാജ്യത്തിലാക്കിയതാല്‍ 

വീഴുന്നു പ്രിയനെ വാഴ്‌ത്തീടുവാന്‍
സിം‍ഹാസന വാസികളും താന്‍
ആയവനരുളിയ രക്ഷയിന്‍ മഹിമയ്‌ക്കായ്
കിരീടങ്ങള്‍ താഴെയിട്ട് 

ദൈവകുഞ്ഞാടവന്‍ യോഗ്യനെന്ന്
മോക്ഷത്തില്‍ കേള്‍ക്കുന്ന ശബ്‌ദമത്
സ്തുതിച്ചിടാം വെള്ളത്തിന്നിരച്ചില്‍ പോല്‍
ശബ്‌ദത്താല്‍ പരിശുദ്ധയാം സഭയെ !

യേശുതാന്‍ വേഗം വരുന്നതിനാല്‍
മുഴങ്കാല്‍ മടക്കി നമസ്‌കരിക്കാം - നമ്മെ
സ്‌നേഹിച്ച യേശുവെ കണ്ടീടുവോം നാം
ആനന്ദനാളതിലേ