ദൈവത്തെ മറന്നു കുഞ്ഞേ

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തില്‍ നിന്റെ സര്‍വ്വവും
കുഞ്ഞുനാളില്‍ പഠിച്ചതെല്ലാം മറന്നു പോയോ?
വിശ്വാസത്തിന്‍ ദീപമെല്ലാം അണഞ്ഞു പോയോ?
പൊന്നു കുഞ്ഞേ ദൈവസ്നേഹം മറന്നിടല്ലേ
ദൈവമാല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ (ദൈവത്തെ മറന്നു..)

നിന്റെ കുഞ്ഞിക്കവിളുകളില്‍ മുത്തങ്ങള്‍ നല്‍കി
ആത്മാവിന്റെ വീണ മീട്ടി നിന്നെത്തഴുകി (2)
ആരീരാരം പാടിപ്പാടി നിന്നെ ഉറക്കി
നെഞ്ചുണര്‍ത്തും ചൂടു നല്‍കി നിന്നെ വളര്‍ത്തി
ഇത്ര നല്ല ദൈവത്തെ നീ മറന്നു പോയോ? (ദൈവത്തെ മറന്നു..)

ലോകസുഖമോഹമെല്ലാം കടന്നു പോകും
മാനവന്റെ നേട്ടമെല്ലാം തകര്‍ന്നു വീഴും (2)
ദൈവത്തെ നീ ആശ്രയിച്ചാല്‍ രക്ഷ നേടീടും
ഈ ലോകത്തില്‍ ധന്യമാകും നിന്റെ ജീവിതം
ദൈവം നല്‍കും ദിവ്യസ്നേഹം എത്ര സുന്ദരം (ദൈവത്തെ മറന്നു..)