കുടുംബത്തിന്‍ തലവന്‍

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍
ദൈവ ഭവനമായ് മാറിടും (2)
വീട്ടിന്‍ വിളക്കായ്‌ യേശു വന്നാല്‍
ഭവനം പ്രഭയാല്‍ പൂരിതം (2)

സ്നേഹം കുടുംബത്തിന്‍ മൊഴിയാകും
കനിവും ദയയും വിളങ്ങീടും (2)
ജീവിതം സുഗമമായ്‌ പോയീടും - അതില്‍
യേശു ദേവന്‍ ഇനി തുണയാകും (2) (കുടുംബത്തിന്‍..)

ഈയൊരു ജീവിതം പടകു പോലെ
എതിരുകളെല്ലാം അലകള്‍ പോലെ (2)
യേശു ആ നൌകയില്‍ നായകനായ്
ശാന്തമായെന്നും നയിച്ചിടുമേ (2) (കുടുംബത്തിന്‍..)