ഞങ്ങള്‍ പാട്ടു പാടീടും

ഞങ്ങള്‍ പാട്ടു പാടീടും മോദാല്‍ ഓര്‍ത്തു പാടീടും
നാഥന്‍ ചെയ്ത എല്ലാ നന്മയോര്‍ത്തെന്നും
നിത്യം ഓര്‍ത്തു പാടീടും എന്നും ആര്‍ത്തു ഘോഷിക്കും
നാഥന്‍ ചെയ്ത എല്ലാ നന്മയോര്‍ത്തെന്നും(ഞങ്ങള്‍..)

പാപഭീതി മാറ്റിയോന്‍ രക്ഷ എന്നിലേകിയോന്‍
ശിക്ഷ പൂര്‍ണ്ണമായും തീര്‍ത്തു തന്നവന്‍
സൌഖ്യം തന്ന ദേവനെ നന്മ ചെയ്ത ഈശനെ
എന്നും മോദമോടെ പാടി വാഴ്ത്തിടും (ഞങ്ങള്‍..)ആയുസ്സെന്നിലേകിയോന്‍ കണ്ണില്‍ കാഴ്ചയേകിയോന്‍
നിത്യം ഏറുമെന്റെ ആധി നീക്കിയോന്‍
ഉറ്റോര്‍ വിട്ടു പോകിലും കൂട്ടര്‍ വാക്കു മാറിലും
എന്നും കൂട്ടിനേശു കൂടെയുണ്ടെന്നും