യേശു നല്ലവന്‍ എനിക്ക്

യേശു നല്ലവന്‍ എനിക്ക് യേശു നല്ലവന്‍
നല്ല രക്ഷകന്‍ തന്‍ നാമം വാഴ്ത്തിപ്പാടും ഞാന്‍
യേശു നല്ലവന്‍ അതെ എന്‍ യേശു നല്ലവന്‍
യേശു നല്ലവന്‍ (2)

ചെങ്കടല്‍ പിളര്‍ന്നു നല്‍ വഴി നടത്തിടും
അടിമയിന്‍ നുകം തകര്‍ത്തു വീണ്ടെടുത്തവന്‍
ചിറകുകള്‍ വിടര്‍ത്തി മരുവില്‍ കാത്തിടുന്നവന്‍
യേശു നല്ലവന്‍ (2)

മുന്നിലും പിറകിലും നടന്നു കാവലായ്‌
മേഘമൊന്നെനിക്കു വിരിച്ചു സ് നേഹമായ്‌
നീണ്ട മരുഭൂവിലുള്ളം കൈയില്‍ താങ്ങിടും
യേശു നല്ലവന്‍ (2)

കോട്ടകള്‍ തകര്‍ത്തിടാന്‍ ബലത്തെ നല്‍കിടും
നീട്ടിയ ഭുജത്താലെന്നെ താന്‍ നടത്തിടും
വീട്ടിലെത്തുവോളം പൊന്‍ മുഖത്തെ നോക്കിടാം
യേശു നല്ലവന്‍ (2)

ക്ഷാമ കാലത്തെന്നെ ക്ഷേമമോടെ കാത്തിടും
പച്ചപ്പുല്‍ തകിടിയില്‍ കിടത്തിടുന്നവന്‍
വേണ്ടതെല്ലാം നിത്യമേകി പോറ്റിടുന്നവന്‍
യേശു നല്ലവന്‍ (2)