ദൈവകൃപയില്‍ ഞാനാശ്രയിച്ച്

ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ

ഇഹലോകമോ തരികില്ലൊരു
സുഖവും മന:ശാന്തിയതും
എന്റെ യേശുവിന്റെ തിരുസന്നിധിയില്‍
എന്നു ആനന്ദം ഉണ്ടെനിക്ക് (ദൈവകൃപയില്‍..)

മനോവേദന പല ശോധന
മമ ജീവിത പാതയിതില്‍
മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍
മാറില്‍ ചാരി ഞാനശ്വസിക്കും (ദൈവകൃപയില്‍..)

എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍ (ദൈവകൃപയില്‍..)

എന്റെ ആയുസ്സിന്‍ ദിനമൊക്കെയും
തന്റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
തിരുമാറില്‍ മറഞ്ഞിടും ഞാന്‍ (ദൈവകൃപയില്‍..)